കേണിച്ചിറ കേളമംഗലത്ത് കടുവയ്ക്ക് പുറമേ പുലി ശല്യവും
1376034
Tuesday, December 5, 2023 7:06 AM IST
കേണിച്ചിറ: കേളമംഗലത്ത് പുലി പശുകിടാവിനെ കൊന്നു. കേളമംഗലം കൊല്ലിക്കൽ രാജുവിന്റെ നാല് മാസം പ്രായമുള്ള പശുകിടാവിനെയാണ് ഇന്നലെ വെളുപ്പിന് പുലി തൊഴുത്തിൽ നിന്ന് പിടികൂടിയത്.
വീട്ടുകാർ ബഹളം വച്ചതോടെ പുലി സമീപത്തെ വനത്തിലേക്ക് ഓടി മറഞ്ഞു. പാതി ഭക്ഷിച്ച നിലയിലാണ് പശുക്കിടാവിന്റെ ജഡം കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
പശുകിടാവിന്റെ ഉടമയ്ക്ക് വെറ്ററിനറി ഡോക്ടർ നിർദേശിക്കുന്ന നഷ്ട്ടപരിഹാരം നൽകുമെന്നുംസഥലത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കടുവയുടെ സാന്നിധ്യം മുൻപ് സ്ഥിരീകരിച്ച കേളമംഗലംകുന്നിൽ പുലി പശുക്കിടാവിനെ കൊന്നതോടെ നാട്ടുകാർ ഭീതിയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനം വകുപ്പിന് സാധിക്കാത്തത് ജനങ്ങളിൽ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.