ആണ്ടൂർ നിത്യസഹായ മാതാ പള്ളിയിൽ തിരുനാൾ
1376033
Tuesday, December 5, 2023 7:06 AM IST
അന്പലവയൽ: ആണ്ടൂർ നിത്യസഹായ മാതാ പള്ളിയിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആറ് മുതൽ 11വരെ ആഘോഷിക്കും. ആറിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. ജോണ്സണ് അവരെവ് കൊടിഉയർത്തും. വിശുദ്ധ കുർബാനയ്ക്ക് ഫാ. ഏബ്രഹാം ആകാശാലയിൽ കാർമികത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സണ്ണി പടിഞ്ഞാറേടത്ത്, ഫാ. ജെറോം ചിങ്ങന്തറ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. ഒന്‍പതിന് വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിൾ വൈകുന്നേരം അഞ്ചിന് ജപമാല, ആഘോഷമായ ദിവ്യബലി-പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രം ഫൊറോന വികാരി ഫാ. അലോഷ്യസ് കുളങ്ങര നേതൃത്വം നൽകും.
തുടർന്ന് ആണ്ടൂർ ടൗണ്‍ ഭാഗത്തേയ്ക്ക് പ്രദക്ഷിണം. 10ന് രാവിലെ ആഘോഷമായ ദിവ്യബലി- മോണ്‍. ജെൻസണ് പുത്തൻവീട്ടിൽ നേതൃത്വം നൽകും. തുടർന്ന് ഒന്നേയാർ ടൗണിലേയ്ക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന്. 11ന് വൈകുന്നേരം 5.30ന് പരേത സ്മരണ, ദിവ്യബലി, ഒപ്പീസ്. തുടർന്ന് കൊടിയിറക്കം.