ദേശീയ സെമിനാർ സംഘടിപ്പിച്ചു
1376032
Tuesday, December 5, 2023 7:06 AM IST
സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജ് ഇക്കണോമിക്സ് വിഭാഗം എൻഷ്വറിംഗ് സോഷ്യൽ ജസ്റ്റിസ് ത്രു ഇൻക്ല്യുസീവ് ഡെമോക്രസി എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.സി. റോയി അധ്യക്ഷത വഹിച്ചു. ഡോ. ജെയിംസ് ജോസഫ്, ഡോ. ജിഷ പി. മത്തായി, ഡോ. ജോർജ് മാത്യു, ഡോ.വി. ഷഹർബാൻ, ഡോ.ആർ. ഗണേഷ്, ഡോ.പി. യാസിർ, ജോണ്‍ മത്തായി നൂറനാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജനാധിപത്യത്തിന്റെ ശാക്തീകരണത്തെക്കുറിച്ചും സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഭരണഘടന ഉത്തരവാദിത്വങ്ങളെക്കുറിച്ചും സെമിനാർ ചർച്ച ചെയ്തു.