ജില്ല പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് ഒന്പതിന്
1376031
Tuesday, December 5, 2023 7:06 AM IST
പുൽപ്പള്ളി: ജില്ലാ പഞ്ചഗുസ്തി ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ ചാന്പ്യൻഷിപ്പ് ഒന്പതിന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും പുൽപ്പള്ളി ഫിറ്റ് വെൽ ജിംനേഷ്യവും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ രാവിലെ എട്ടിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏഴിന് ഭാരനിർണയത്തിനും രജിസ്ട്രേഷനുമായി എത്തിച്ചേരണം. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഭാരനിർണയം.
പുൽപ്പള്ളി കബനി ഓഡിറ്റോറിയം, കൽപ്പറ്റ ബോധി ധർമ കുംഗ്ഫു സ്കൂൾ, മാനന്തവാടി താഴെയങ്ങാടിയിലെ മുനിസിപ്പൽ ബിൽഡിംഗ് എന്നിവിടങ്ങളിലാണ് ഭാരനിർണയത്തിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
സബ് ജൂണിയർ, ജൂണിയർ, യൂത്ത്, സീനിയർ, ഗ്രാന്റ് മാസ്റ്റേഴ്സ് എന്നീ വീഭാഗങ്ങളിലായി ആണ്, പെണ് മത്സരങ്ങൾ നടത്തും. ഇടം കൈ, വലം കൈ വിഭാഗങ്ങൾക്ക് പ്രത്യേക മത്സരം നടത്തും.
പങ്കെടുക്കുന്ന താരങ്ങൾ ഹാഫ് സ്ലീഫ് റൗണ്ട് നെക്ക് ടീ ഷർട്ട്, ട്രാക്ക് പാന്റ്, ഷൂസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ജനുവരിയിൽ പാലായിൽ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാം. ഫോണ്: 9747616067, 9633686354. നവീൻ പോൾ, എം. ഗ്രിഗറി, കെ.യു. സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.