ഗോരക്ഷാ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടത്തി
1376030
Tuesday, December 5, 2023 7:06 AM IST
കൽപ്പറ്റ: ഗോരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളന്പുരോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പ് ജില്ലയിൽ തുടങ്ങി. കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. ഗോരക്ഷ പദ്ധതി ജില്ലാ കോഓർഡിനേറ്റർ ഡോ.കെ. ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
കണിയാന്പറ്റ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുഞ്ഞായിഷ, നജീബ്, വാർഡ് അംഗം ജെസി ലസി, പള്ളിക്കുന്ന് ക്ഷീരസംഘം പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, പള്ളിക്കുന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. സുനിൽ, ജില്ലാ എപ്പിഡെമിയോളോജിസ്റ്റ് ഡോ. കൃഷ്ണാനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.