പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
1375802
Monday, December 4, 2023 6:43 AM IST
പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
പിടിച്ചുപറിക്കാരെപോലെയാണ് ഇടതുസര്‍ക്കാര്‍ ജനങ്ങളെ കുത്തിപ്പിഴിയുന്നതെന്നു അദ്ദേഹം ആരോപിച്ചു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറിയെന്നു പൗലോസ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എൻ.യു. ഉലഹന്നാന്, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയങ്കാവില്‍, ടി.എസ്. ദിലീപ്കുമാർ, ഇ.എ. ശങ്കരന്, ടി.പി. ശശിധരൻ, റെജി പുളിങ്കുന്നേല്‍, സി.പി. കുര്യാക്കോസ്, മണി പാമ്പനാൽ, രാജു ചേകാടി, ഡോ. ജോമറ്റ്, വര്‍ക്കി പാലക്കാട്ട്, എല്‍ദോസ് പള്ളത്ത്, മാത്യു ഉണ്ടശാന്പറമ്പിൽ, ഷിജോ കൊട്ടുകാപ്പള്ളി, സാബു ഫിലിപ്പ്, ചന്ദ്രന് കൂര്മുള്ളാനി, കൃഷ്ണന്‍കുട്ടി മഞ്ഞപ്പളളി, സ്റ്റാന്‍ലി കുന്നത്തുമറ്റം എന്നിവര്‍ പ്രസംഗിച്ചു.