മണ്ഡലംതല ശിൽപശാല നടത്തി
1375801
Monday, December 4, 2023 6:43 AM IST
കൽപ്പറ്റ: പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിലെ മുഴുവൻ ബൂത്ത് പ്രസിഡന്റുമാരെയും ബിഎൽഎമാരെയും പാർട്ടി നേതാക്കളെയും പങ്കെടുപ്പിച്ചു മണ്ഡലംതല ശിൽപശാല നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി പ്രസിഡന്റ് അംഗം പി.പി. ആലി, ടി.ജെ. ഐസക്ക്, വി.എ. മജീദ്, മോയിൻ കടവൻ, ജി. വിജയമ്മ, ബി. സുരേഷ് ബാബു, കെ.കെ. രാജേന്ദ്രൻ, പി.വി. വിനോദ് കുമാർ, സാലി റാട്ടക്കൊല്ലി, കെ. ശശികുമാർ, ടി. സതീഷൻ, ആയിഷ പള്ളിയാൽ, മുഹമ്മദ് ഫെബിൻ, കെ.ജി. രവീന്ദ്രൻ, എം.എ. രാജേഷ്, സെബാസ്റ്റ്യൻ കൽപ്പറ്റ, ആർ. രാജൻ, പി.കെ. മുരളി, ഡിന്റോ ജോസ്, ഇ. സുനീർ, കരിയാടൻ ആലി, കുര്യാക്കോസ് എമിലി തുടങ്ങിയവർ പ്രസംഗിച്ചു.