"ഫ്യൂച്ചർ ഇന്ത്യ’ കായിക പരിശീലനം തുടങ്ങി
1375799
Monday, December 4, 2023 6:43 AM IST
കൽപ്പറ്റ: നഗരസഭ നടപ്പാക്കുന്ന "ഫ്യൂച്ചർ ഇന്ത്യ’ കായിക പരിശീലനം ചെയർമാൻ മുജീബ് കെയെംതൊടി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ-കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.പി. മുസ്തഫ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജൈന ജോയ്, ബാസ്കറ്റ് ബോൾ കോച്ച് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൗണ്‍സിലർമാരായ ആയിഷ പള്ളിയാലിൽ, റഹ്യാനത്ത് വടക്കേതിൽ, പി. കുഞ്ഞുട്ടി, രാജാറാണി, തുടങ്ങിയവർ പങ്കെടുത്തു. മുണ്ടേരി ഗവ.സ്കൂൾ പ്രിൻസിപ്പൽ സജീവൻ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി അലി അഷ്കർ നന്ദിയും പറഞ്ഞു. വിവിധ കായികയിനങ്ങളിൽ കഴിവുതെളിയിച്ച കുട്ടികളെ കണ്ടെത്തി സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയാണ് "ഫ്യൂച്ചർ ഇന്ത്യ’ പ്രോഗ്രാം. ഫുട്ബോൾ, സോഫ്റ്റ് ബോൾ,ബാസ്കറ്റ് ബോൾ, നെറ്റ്ബോൾ, ഖൊ ഖൊ തുടങ്ങിയവയിലാണ് പരിശീലനം.