വയനാട് പുഷ്പോത്സവം: ലോഗോ പ്രകാശനം ചെയ്തു
1375796
Monday, December 4, 2023 6:43 AM IST
കൽപ്പറ്റ: വയനാട് അഗ്രി ഹോട്ടികൾച്ചറൽ സൊസൈറ്റി 20 മുതൽ ജനുവരി 10 വരെ കൽപ്പറ്റ ബൈപാസ് ഗ്രൗണ്ടിൽ നടത്തുന്ന വയനാട് പുഷ്പോത്സവത്തിന്റെ ലോഗോ ഹോട്ടൽ ഓഷിനിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. സൊസൈറ്റി സെക്രട്ടറി കെ.എസ്. രമേശ്, വിജയൻ ചെറുകര, കെ. റഫീഖ്, എം.എ. വിമൽകുമാർ, മോഹൻ രവി, വി.പി. രത്നരാജ്, ഇസ്മയിൽ എന്നിവർ പങ്കെടുത്തു.