ആയുർവേദ പെയിൻ പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു
1375794
Monday, December 4, 2023 6:43 AM IST
കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ പെയിൻ ആൻഡ് പാലിയേറ്റീവ് വയോജന പരിചരണ മാതൃകാപദ്ധതി ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് തുടങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ. പ്രീത പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഉഷ തന്പി, സീത വിജയൻ, അംഗങ്ങളായ മീനാക്ഷി രാമൻ, കെ.ബി. നസീമ, എൻ. സി. പ്രസാദ്, എച്ച്എംസി അംഗങ്ങളായ മാത്യു, റസാഖ് കൽപ്പറ്റ, സീണിയർ സൂപ്രണ്ട് എം.എസ്. വിനോദ്, ഡോ.എ.വി. സാജൻ, ഡോ.ജി. അരുണ്‍കുമാർ, ഡോ.കെ. ദിവ്യ എന്നിവർ പ്രസംഗിച്ചു. കിടപ്പിലായ രോഗികളെ വീടുകളിൽ സന്ദർശിച്ച് ആയുർവേദ ഔഷധങ്ങളും യോഗ,ഫിസിയോതെറാപ്പി സേവനങ്ങളും നൽകുന്ന പ്രൈമറി പാലിയേറ്റീവ് കെയറും അർഹരായ രോഗികൾക്ക് കിടത്തിച്ചികിത്സ നൽകുന്ന സെക്കൻഡറി പാലിയേറ്റീവ് കെയറും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.