"എന്റെ കുഞ്ഞ് എഴുത്തുകൾ’: പ്രകാശനം ചെയ്തു
1375791
Monday, December 4, 2023 6:43 AM IST
കണ്ടത്തുവയൽ: ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ സംയുക്ത ഡയറി "എന്റെ കുഞ്ഞ് എഴുത്തുകൾ’ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
വെള്ളമുണ്ട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.കെ. നിസാർ, ഹെഡ്മിസ്ട്രസ് എൻ. വിനീത, പി.പി. രതീഷ്, എൻ. ഷരീഫ്, കെ. ബിനി, കെ. ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.