പ്രതിഭ പരിപോഷണ സഹവാസ ക്യാന്പ് സമാപിച്ചു
1375790
Monday, December 4, 2023 6:43 AM IST
അന്പലവയൽ: പഞ്ചായത്ത് 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രതിഭ പരിപോഷണ സഹവാസ ക്യാന്പ് സമാപിച്ചു.
പഞ്ചായത്തിലെ എൽപി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ക്യാന്പ് നടത്തിയത്. ക്യാന്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഷമീർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജെസി ജോർജ്, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അന്പലവയൽ എൽപി സ്ക്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു, പിഇസി കണ്‍വീനർ എൽസി എന്നിവർ പ്രസംഗിച്ചു.