ഇൻക്ലൂസീവ് സ്പോർട്സ്: ബോധവത്കരണം നൽകി
1375572
Sunday, December 3, 2023 7:26 AM IST
കൽപ്പറ്റ: ഗവ.വൊക്കേഷണൽ ഹൈസ്കൂളിൽ മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് ഇൻക്ലൂസീവ് സ്പോർട്സ് എന്ന വിഷയത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കു ബോധവത്കരണം നൽകി. പിടിഎ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. ഷഹീർഖാൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ.എസ്. സീന, സ്പെഷൽ എഡ്യുക്കേറ്റർ എൻ.സി. ജ്യോതി, ഫിസിയോ തെറാപ്പിസ്റ്റ് എം. ഡെയ്സി എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകരായ ജിഷ സിന്ധു, സുഭാഷ്പോൾ, പി. ശ്യാമള എന്നിവർ ക്ലാസ് നയിച്ചു.