പഴശി അനുസ്മരണം: പഴശിരാജാ കോളജിൽ സെമിനാർ നടത്തി
1375136
Saturday, December 2, 2023 1:14 AM IST
പുൽപ്പള്ളി: പഴശി അനുസ്മരണത്തിന്റെ ഭാഗമായി പഴശിരാജാ കോളജിൽ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കെ.കെ. അബ്ദുൾബാരി അധ്യക്ഷത വഹിച്ചു. പ്രഫ.ജോസഫ് സ്കറിയ, പ്രഫ.കെ.എസ്. സുജ, ഫാ.വർഗീസ് കൊല്ലമാവുടി, ഡോ.ജോഷി മാത്യു, ഫാ.ചാക്കോ ചേലന്പറന്പത്ത്, പ്രഫ.താര ഫിലിപ്പ്, ഡോ.റാണി എൻ. പിള്ള, പി.കെ. ലിസി, എം.പി. നന്ദന എന്നിവർ പ്രസംഗിച്ചു. കാലിക്കട്ട് സർവകലാശാല ഹ്യൂമാനിറ്റീസ് വിഭാഗം ഡീനും ചരിത്രപണ്ഡിതനുമായ പ്രഫ.പി. ശിവദാസ് പഴശി അനുസ്മരണ പ്രഭാഷണം നടത്തി.
പഴശി രാജാവ് ആദിവാസികളെയും കർഷകരെയും അണിനിരത്തി വൈദേശികാധിപത്യത്തിനെതിരേ നടത്തിയ പ്രക്ഷോഭം ഇന്നും പ്രസക്തമാണെന്നും ആഗോളീകരണത്തിന്റെ ചൂഷണങ്ങൾക്കെതിരേ ജനകീയ പ്രതിരോധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ വണ്ടിക്കടവ് പഴശി സ്മൃതി മണ്ഡപത്തിൽ വിദ്യാർഥികളും അധ്യാപകരും പുഷ്പാർച്ചന നടത്തി.