സ്കൂൾ ഗെയിംസ് കരാട്ടെ ചാന്പ്യൻഷിപ്പ് സമാപിച്ചു
1374731
Thursday, November 30, 2023 8:13 AM IST
പള്ളിക്കുന്ന്: ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാന്പ്യൻഷിപ്പ് പള്ളിക്കുന്ന് ലൂർദ് മാതാ പാരിഷ് ഹാളിൽ ജില്ലാ കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് റെൻഷി ഷിബു കുറുന്പേമഠം ഉദ്ഘാടനം ചെയ്തു. റവന്യൂ ഡിസ്ട്രിക്ട് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സനിൽ ഫ്രാൻസിസിന്റെ അധ്യക്ഷത വഹിച്ചു.
ബൗട്ട് ഉദ്ഘാടനം അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി. സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി.ആർ. ചന്ദ്രൻ, രൂപേഷ് പണിക്കർ, സ്പോർട്സ് കൗണ്‍സിൽ നോമിനി ഷിജു മാത്യു, ട്രഷറർ പി.പി. സജി, മാനന്തവാടി സബ് ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ജി. സുനിൽ, വിനോദ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി സബ്ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മാനന്തവാടി സബ് ജില്ലയും മൂന്നാം സ്ഥാനം വൈത്തിരി സബ് ജില്ലയും കരസ്ഥമാക്കി. സ്പോർട്സ് കൗണ്‍സിൽ അംഗീകൃത ജില്ലാ കരാട്ടെ അസോസിയേഷന്റെ നിയന്ത്രണത്തിൽ നടന്ന മത്സര വിജയികൾ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും.