പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം ഭാരവാഹികൾക്ക് സ്വീകരണം നൽകി
1374729
Thursday, November 30, 2023 8:13 AM IST
പുൽപ്പള്ളി: രാജ്യത്തെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ദേശീയ ഗോപാൽ രത്ന പുരസ്കാരം നേടിയ പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം ഭാരവാഹികൾക്ക് പുൽപ്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി സെക്രട്ടറി ലതിക സുരേഷ് എന്നിവരെയാണ് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.ആർ. ജയറാം അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി കെ.ആർ. ജയരാജ്, സികെആർഎം ബിഎഡ് കോളജ് പ്രിൻസിപ്പൽ ഡോ.പി.എഫ്. മേരി, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ഷിബു, സികെആർഎം ടിടിഐ പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, ബിഎഡ് കോളജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം, അധ്യാപകരായ സിത്താര ജോസഫ്, സബി അഗസ്റ്റിൻ, എൻഎസ്എസ് ലീഡർ ടിൽഗ മരിയ എന്നിവർ പ്രസംഗിച്ചു.