പഴശിരാജ കോളജിൽ ത്രിദിന മാധ്യമ സെമിനാർ ഇന്ന് സമാപിക്കും
1374728
Thursday, November 30, 2023 8:13 AM IST
പുൽപ്പള്ളി: മാധ്യമവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പഴശിരാജ കോളജിൽ ത്രിദിന മാധ്യമ സെമിനാറിനു തുടക്കമായി. മാധ്യമപ്രവർത്തകൻ സുഹൈൽ മുഹമ്മദിന്റെ നേതൃത്വത്തിൽ ക്രൈം റിപ്പോർട്ടിംഗിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലെ ചർച്ചകളോടെയാണ് സെമിനാർ ആരംഭിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഹാംഗോവറിലെ കണ്ടന്റ് മാർക്കറ്റിംഗ് മേധാവി ജോയ്സ് വർഗീസ് ചർച്ചകൾ നയിച്ചു. ഇന്ന് പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഫസീല അബ്ദുള്ളയാണ് സെമിനാറിലെ മുഖ്യാതിഥി.
സെമിനാറിന് അധ്യാപകരായ ഡോ. ജോബിൻ ജോയ്, ജിബിൻ വർഗീസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ്, വിദ്യാർഥി അസോസിയേഷൻ പ്രതിനിധികളായ ആതിര രമേഷ്, അപർണ സതീഷ് എന്നിവരാണ് നേതൃത്വം നല്കുന്നത്. സെമിനാർ ഇന്ന് സമാപിക്കും