രാഹുൽഗാന്ധി എംപി ഇന്ന് ജില്ലയിൽ
1374727
Thursday, November 30, 2023 8:13 AM IST
കൽപ്പറ്റ: രാഹുൽഗാന്ധി എംപി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബത്തേരി ഇക്റ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് എംപി ആദ്യം നിർവഹിക്കുക.
തുടർന്ന് അന്പലവയൽ നെല്ലാറച്ചാലിൽ പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മഞ്ഞപ്പാറ - നെല്ലാറച്ചാൽ - മലയച്ചൻകൊല്ലി റോഡിന്റെ ഉദ്ഘാടനവും തുടർന്ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും രാഹുൽഗാന്ധി പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം മൂന്നിന് വയനാട് മെഡിക്കൽ കോളജിന് പ്രാദേശികവികസന ഫണ്ടിൽ ഉൾപ്പെടുത്തി നൽകുന്ന ആംബുലൻസിന്റെ ഫ്ളാഗ് ഓഫും എംപി നിർവഹിക്കും. വൈകുന്നേരം 4.15ന് മാനന്തവാടി ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ ഗൗണ്ടിൽ പിഎച്ച്സി വാളാടിനുള്ള അംബുലൻസിന്റെ താക്കോൽ കൈമാറൽ, അമൃത് കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനവും എംപി നിർവഹിക്കും.