മുതുമലയിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു
1374726
Thursday, November 30, 2023 8:13 AM IST
ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. മുതുമല, തൊപ്പക്കാട്, കാർക്കുടി, മസിനഗുഡി, നെല്ലാക്കോട്ട തുടങ്ങിയ റേഞ്ചുകളിലാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. അഞ്ച് റേഞ്ചുകളിലായി 191 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച വനംവകുപ്പ് ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരാണ് കണക്കെടുപ്പ് നടത്തുന്നത്. സംഘങ്ങളായി തിരിഞ്ഞാണ് ഇവർ കണക്കെടുക്കുന്നത്. കടുവകളെ നേരിൽ കാണുന്നതും കാമറയിലെ ദൃശ്യങ്ങൾ, രോമം, കാൽപാദം, കാഷ്ടം, നഖം തുടങ്ങിയ അടയാളങ്ങൾ പരി