'മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന റെയിൽവേ ഇളവുകൾ പുനഃസ്ഥാപിക്കുക’
1374724
Thursday, November 30, 2023 8:13 AM IST
കൽപ്പറ്റ: മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന റെയിൽവേ ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് ഫോറം ഓടന്പം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പെൻഷൻ വർധിപ്പിച്ചറ അതാത് മാസം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ.വി. മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കൃഷ്ണൻകുട്ടി ഓടന്പം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ടി.വി. രാജൻ, മുരളീധരൻ കോട്ടത്തറ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.ആർ. വേലായുധൻ (പ്രസിഡന്റ്), ഒ.ആർ. രഘുപ്രസാദ് (സെക്രട്ടറി), കെ. ചന്ദ്രമോഹൻ (ഖജൻജി) എന്നിവരെ തെരഞ്ഞെടുത്തു.