റേഡിയോ വിതരണം ചെയ്തു
1374496
Wednesday, November 29, 2023 8:40 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്കൂളുകൾ, സാംസ്കാരിക നിലയങ്ങൾ, തൊഴിലിടങ്ങൾ, അഗതി മന്ദിരങ്ങൾ, കിടപ്പുരോഗികളുടെ വീടുകൾ എന്നിവിടങ്ങളിൽ പൊതുപ്രവർത്തകൻ കാരക്കുനി ബഷീറിന്റെ നേതൃത്വത്തിൽ റേഡിയോ സൗജന്യമായി വിതരണം ചെയ്തു.
എയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബഷീർ കാരക്കുനി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി. ജ്യോതി, വി.കെ. ഗോവിന്ദൻ, അധ്യാപികമാരായ രോഷ്നി, ഷൈല എന്നിവർ പ്രസംഗിച്ചു.