ദേവാലയം മനുഷ്യമനസിന് സമാധാനം നൽകുന്ന ഇടം ആകണം: മാർ താരാമംഗലം
1374112
Tuesday, November 28, 2023 2:04 AM IST
മുട്ടിൽ: ദേവാലയം മനുഷ്യമനസിന് സമാധാനം നൽകുന്ന ഇടം ആകണമെന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം. തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ പുതുക്കിപ്പണിത അൾത്താരയുടെ വെഞ്ചിരിപ്പുകർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവസന്നിധിയിലേക്കുനോക്കി അൽപസമയം ഇരുന്നാൽ വ്യാകുലതകൾക്ക് ആശ്വാസം ലഭിക്കുമെന്ന വിശ്വാസമാണ് ഓരോ ദൈവജനത്തെയും ദേവാലയങ്ങളിൽ എത്തിക്കുന്നത്. ഒരാൾക്ക് ദൈവത്തോട് മനസുതുറന്ന് സംസാരിക്കാൻ പറ്റുന്ന അന്തരീക്ഷം ദേവാലയങ്ങളിൽ ഉണ്ടാകണമെന്നു മാർ താരാമംഗലം പറഞ്ഞു.
കൽപ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപ്പുറം, ഇടവക വികാരി ഫാ. ജോർജ് ആലുക്ക, ഇടവകയിൽനിന്നുള്ള വൈദികൻ ഫാ. ആന്റണി തൊട്ടിത്തറ എന്നിവർ സഹകാർമികരായി. വർക്കി പാലാട്ടിൽ, ജോണി ഈരവേലിൽ, ജോർജ് എടാപ്പള്ളി, അനീഷ് മഴവഞ്ചേരി എന്നിവർ നേതൃത്വം നൽകി.