ഡോർ ടു ഡോർ കാന്പയിൻ തുടങ്ങി
1374109
Tuesday, November 28, 2023 2:04 AM IST
കൽപ്പറ്റ: നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷൻ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ഡോർ ടു ഡോർ കാന്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിച്ചു.
യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.എം. ഫ്രാൻസിസ് പ്രസംഗിച്ചു. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ ഉദ്യോഗാർഥികളെ രജിസ്റ്റർ ചെയ്യിക്കുന്നതിനാണ് ഡോർ ടു ഡോർ കാന്പയിൻ.