ജൈവ വൈവിധ്യ പഠന ക്യാന്പ് സമാപിച്ചു
1374073
Tuesday, November 28, 2023 1:56 AM IST
കൽപ്പറ്റ: ജില്ലാ സാക്ഷരതാമിഷൻ പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠന ക്യാന്പ് നടത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കൗണ്‍സിലർ ഡി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, പി.വി. ജാഫർ എന്നിവർ പ്രസംഗിച്ചു. ക്യാന്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.