വിമുക്തി ചെസ്: ആബേൽ, അനുഷ, അയാൻ ജേതാക്കൾ
1374070
Tuesday, November 28, 2023 1:56 AM IST
സുൽത്താൻബത്തേരി: കുട്ടികൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ എക്സൈസ് വകുപ്പ്, ഇന്ത്യൻ ചെസ് അക്കാദമി വയനാട്, ജീനിയസ് ഇന്റർനാഷണൽ സ്കൂൾ വയനാട് എന്നിവ സംയുക്തമായി ഹോട്ടൽ റീജൻസിയിൽ നടത്തിയ വിമുക്തി ചെസ് ചാന്പ്യൻഷിപ്പിൽ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗത്തിൽ എം.എസ്. ആബേൽ ഒന്നാം സ്ഥാനം നേടി.
എം.എസ്. അനുരാഗ്, വി.എസ്. അഭിനവ് രാജ് എന്നിവർക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം. യുപി വിഭാഗത്തിൽ എം.എസ്. അനുഷ ചാന്പ്യനായി. പി.എസ്. ആദിനാഥ് രണ്ടും ആർ. നന്ദഗോപാൽ മൂന്നും സ്ഥാനം കരസ്ഥമാക്കി. എൽപി വിഭാഗത്തിൽ അയാൻ സനൂജ് ഒന്നാമനായി. ടി.എസ്. ആരുഷ് രണ്ടും സിദ്ധാർഥ് വി. ശിവറാം മൂന്നും സ്ഥാനം കരസ്ഥമാക്കി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു.
ജീനിയസ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ സെലീന രങ്കൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ. സിബി, പ്രോഗ്രാം കോ ഓർഡിനേറ്റർ പി.എസ്. വിനീഷ്, ഐസിഎ സെക്രട്ടറി വി.ആർ. സന്തോഷ്, കെഎസ്ഇഎസ്എ ജില്ലാ പ്രസിഡന്റ് എ.എസ്. അനീഷ്, ആർബിറ്റർ ആർ. രമേഷ്, വിമുക്തി കോ ഓർഡിനേറ്റർ നിക്കോളാസ് ജോസ് എന്നിവർ പ്രസംഗിച്ചു. എല്ലാ വിജയികൾക്കുമായി 20,000 രൂപയുടെ കാഷ് പ്രൈസ് നൽകി. മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.