ബസ് ചക്രം തലയിൽ കയറി വിദ്യാർഥിനിക്കു ദാരുണാന്ത്യം
1373955
Monday, November 27, 2023 11:41 PM IST
ഗൂഡല്ലൂർ: കോത്തഗിരി കൂക്കൽതുറയിൽ വിദ്യാർഥിനി സ്കൂൾ ബസിന്റെ ടയർ തലയിൽ കയറി മരിച്ചു. കൂക്കൽതുറയിലെ രവി-ശോഭന ദന്പതികളുടെ മകൾ ലയയാണ് (അഞ്ച്)മരിച്ചത്. കേർകന്പയിലെ സ്വകാര്യ സ്കൂളിൽ എൽകെജി വിദ്യാർഥിനിയാണ്. വീടിനു മുന്നിൽ ബസിറങ്ങിയ ബാലിക അതേ വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടി. സഹോദരൻ: പ്രണവ്.