കരുത്തറിയിച്ച് ഐഎന്‍ടിയുസി റാലി
1373823
Monday, November 27, 2023 3:20 AM IST
കല്‍പ്പറ്റ: വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഐഎന്‍ടിയുസി ഇന്നലെ നഗരത്തില്‍ നടത്തിയ റാലിയില്‍ പ്രകടമായത് സംഘടനയുടെ കരുത്ത്. ഉച്ചകഴിഞ്ഞ് നാലരയോടെ ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്ത് ആരംഭിച്ച് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ വിവിധ തുറകളില്‍നിന്നുള്ള ആയിരക്കണക്കിനു തൊഴിലാളികള്‍ അണിനിരന്നു. വമ്പിച്ച സ്ത്രീ പങ്കാളിത്തം റാലിയെ ശ്രദ്ധേയമാക്കി.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ ടി. സിദ്ദിഖ് എംഎല്‍എ, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി എന്നിവര്‍ മുന്‍നിരയില്‍ നയിച്ച റാലിയില്‍ പിണറായി സര്‍ക്കാരിനെതിരേ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. റാലി ഒരു പോയിന്റു കടക്കാന്‍ ഏകദേശം 30 മിനിറ്റെടുത്തു.
ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കോണ്‍ഗ്രസ് ഐഎന്‍ടിയുസി നേതാക്കളായ കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, എന്‍.കെ. വര്‍ഗീസ്, ടി.ജെ. ഐസക്, ബി. സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടിൽ, സി. ജയപ്രസാദ്, പി.എന്‍. ശിവന്, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ.എം. വര്‍ഗീസ്, ശ്രീനിവാസന് തൊവരിമല, നജീബ് കരണി, എ.എം. നിഷാന്ത്, ജിനി തോമസ്, ഗിരീഷ് കല്‍പ്പറ്റ, നജീബ് പിണങ്ങോട്, കെ.യു. മാനു, എ.പി. കുര്യാക്കോസ്, ഒ. ഭാസ്കരൻ, ബേബി തുരുത്തിയിൽ, സി.എ. ഗോപി, ആർ. ഉണ്ണികൃഷ്ണൻ, കെ.കെ. രാജേന്ദ്രന്, സി.സി. തങ്കച്ചൻ, താരിഖ് കടവന്‍, അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടൻ, കെ. അജിത, എൻ.എസ്. ബിന്ദു, മായ പ്രദീപ്, ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കാളികളായി.