മൊബൈൽ ഫോണ്‍ റീട്ടെയിലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം
1373822
Monday, November 27, 2023 3:20 AM IST
കൽപ്പറ്റ: മൊബൈൽ ഫോണ്‍ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം വൈത്തിരിയിൽ നടന്നു. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മുഴുവൻ മൊബൈൽ വ്യാപാരികളെയും കോർത്തിണക്കി ഓണ്‍ലൈൻ കച്ചവടം ആരംഭിക്കാൻ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ സലാം തളിപ്പറന്പിന്റെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സുൽഫിക്കർ വയനാട്, താഹിർ കൂത്തുപറന്പ് എന്നിവർ പ്രസംഗിച്ചു. എം.എ. റഷീദ് ക്ലാസെടുത്തു. പുതിയ ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ്- സദ്ദാം ഹുസൈൻ, വർക്കിംഗ് പ്രസിഡന്റ്- അബ്ദുൽ ഗഫൂർ പൊന്നാനി, ജനറൽ സെക്രട്ടറി- താഹിർ കൂത്തുപറന്പ്, വർക്കിംഗ് സെക്രട്ടറി- സുൽഫിക്കർ വയനാട്, ട്രഷറർ- അബ്ദുൽ ഖാദർ കൊടുവള്ളി എന്നിവരെ തെരഞ്ഞെടുത്തു.