നടവയലിൽ വീടിന് തറക്കല്ലിട്ടു
1373818
Monday, November 27, 2023 3:20 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലയിലെ മൂന്ന് താലൂക്കുകളിലും നിർധനരായ ഭവന രഹിതർക്ക് ഓരോ വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി നടവയലിൽ ചൂരക്കാട്ട് ഷാന്റിക്ക് നൽകുന്ന വീടിന്റെ തറക്കല്ലിടൽ നടത്തി.
കെഎസ്എഫ്ഇ ജില്ലാ പ്രസിഡന്റ് എം. ചന്ദ്രനും സംസ്ഥാന സെക്രട്ടറി എസ്.സി. ജോണും തറക്കല്ല് സ്ഥാപിച്ചു. നടവയൽ ഹോളിക്രോസ് മേജർആർക്കി എപ്പിസ്കോപ്പൽ ദേവാലയ പള്ളി വികാരി ഫാ. ഗർവാസിസ് മറ്റത്തിൽ ചടങ്ങ് ആശീർവദിച്ചു. ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ കെ.പി. നാരായണൻ നന്പ്യാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നക്കുട്ടി ജോസഫ്, വാർഡ് അംഗം ഇമ്മാനുവൽ, ചേരവേലിൽ വിൻസെന്റ്, മുഹമ്മദ്, കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി കെ. പത്മനാഭൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. വിശ്വനാഥൻ, കെ. കരുണാകരൻ, എം.ഡി. ദേവസ്യ, മേരി ബി. പോൾ, സത്യൻ, നളിനി കെ. ചന്ദ്രൻ, കെ.സി. നാരായണൻ, വി.പി. ശ്രീജയൻ, എം.സി. സ്കറിയ, പി. രാജൻ, നാരായണൻ നായർ, ചെറിയാൻ, കണ്‍വീനർ ബേബി പോത്തൻ, പി.ഡി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.