വീടുകളുടെ താക്കോൽദാനം നടത്തി
1373817
Monday, November 27, 2023 3:20 AM IST
ചെന്നലോട്: പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ ചെന്നലോട് വാർഡിലെ ശാന്തിനഗർ കോളനിയിലെ വീടുകളുടെ താക്കോൽദാനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. വാർഡ് അംഗം ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ബഷീർ, തരിയോട് പഞ്ചായത്ത് വികസന സമിതി സ്ഥിരം അധ്യക്ഷ പുഷ്പ മനോജ് എന്നിവർ മുഖ്യാതിഥികളായി.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ ബിഡിഒ പോൾ വർഗീസ്, വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, വിഇഒമാരായ വി.എം. ശ്രീജിത്ത്, വി.എം. ഷൈജിത്ത്, സി. ദിലീപ്കുമാർ, പ്രക്സി പ്ലാച്ചേരികുഴി, ആലീസ്, ചന്ദ്രൻ ശാന്തിനഗർ, ജോ മാത്യൂസ്, നിർമല കുട്ടപ്പൻ, ശാന്ത രഘു തുടങ്ങിയവർ സംബന്ധിച്ചു.