സുൽത്താൻ ബത്തേരി: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ബ​ധി​ര കാ​യി​ക​മേ​ള​യി​ൽ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി​യ എ​ൻ.​കെ. മു​ഹ​മ്മ​ദ് ഫി​നാ​സ്. അ​ണ്ട​ർ 16 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 800 മീ​റ്റ​ർ, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും 2000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

18 വ​യ​സി​ന് മു​ക​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും 800 മീ​റ്റ​ത്തി​ൽ ഓ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ മു​ഹ​മ്മ​ദ് ഷാ​ഹു​ൽ ഹ​മീ​ദ്. ഇ​രു​വ​രും പൂ​മ​ല സെ​ന്‍റ് റോ​സ​ല്ലോ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.