ഗോപാൽരത്ന അവാർഡ് ഏറ്റുവാങ്ങി
1373814
Monday, November 27, 2023 3:20 AM IST
പുൽപ്പള്ളി: ഇന്ത്യയിലെ മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന അവാർഡ് പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലിയും സെക്രട്ടറി എം.ആർ. ലതികയും ചേർന്ന് ആസാമിലെ ഗുവഹട്ടിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ക്ഷീര വികസന മന്ത്രി പർഷോത്തം രൂപാലയിൽ നിന്ന് ഏറ്റുവാങ്ങി. ആസാം കൃഷി മന്ത്രി അതുൽ ബോറ, ട്രാൻസ്പോർട് മന്ത്രി പരിമൾ ശുക്ല ബൈദ്യ, അരുണാചൽ പ്രദേശ് ക്ഷീര വികസന മന്ത്രി ടാഗി തക്കി തുടങ്ങിയവർ പങ്കെടുത്തു.