’നവകേരള സദസ് പ്രഹസനം’
1373813
Monday, November 27, 2023 3:20 AM IST
കൽപ്പറ്റ: ആം ആദ്മി പാർട്ടി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയം ഹാളിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാർ ഉദ്ഘാടനം ചെയ്തു.
നവകേരള സദസ് പ്രഹസനമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അജി കൊളോണിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.സുരേഷ്, ട്രഷറർ മനു മത്തായി എന്നിവർ പ്രസംഗിച്ചു.