നിർമൽ ജ്യോതി സ്പെഷൽ സ്കൂൾ രജത ജൂബിലി ആഘോഷിച്ചു
1373605
Sunday, November 26, 2023 8:04 AM IST
സുൽത്താൻ ബത്തേരി: മുനിസിപ്പൽ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൈത്താങ്ങായി പ്രവർത്തിക്കുന്ന നിർമൽ ജ്യോതി സ്പെഷൽ സ്കൂൾ രജത ജൂബിലി ആഘോഷിച്ചു. ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. ജൂബിലി സ്മരണിക മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് പ്രകാശനം ചെയ്തു. പൂർവാധ്യാപകരെ അദ്ദേഹം ആദരിച്ചു. 25 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപകരെ അസംപ്ഷൻ ഫൊറോനാ വികാരി റവ.ഡോ.ജോസഫ് പരുവുമ്മേൽ ആദരിച്ചു. സ്പെഷൽ ഒളിന്പിക്സ് വേൾഡ് ഗെയിം വിന്നർ ജിജോ ജോർജിന് വാർഡ് കൗണ്‍സിലർ കെ.എസ്. പ്രമോദ് മെമന്റോ നൽകി. എഇഒ ജോളിയാമ്മ മാത്യു, പിടിഎ പ്രസിഡന്റ് വി.ഡി. സാലി, ആശ്വാസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മേബിൾ അഗസ്റ്റിൻ നന്ദി പറഞ്ഞു.