കരണി ക്രിസ്തുരാജ പള്ളി തിരുനാൾ
1373603
Sunday, November 26, 2023 8:04 AM IST
പനമരം: കരണി ക്രിസ്തുരാജ പള്ളിയിൽ തിരുനാൾ ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസം വൈകുന്നേരം കരണി പ്രോട്ടോ വികാരി ഫാ. അഖിൽ കുന്നത്ത് കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് സെമിത്തേരി സന്ദർശനവും നടത്തി.
ഇന്നലെ വൈകുന്നേരം ജപമാല, വിശുദ്ധ കുർബാന എന്നിവയ്ക്ക് കുഞ്ഞോം സാൻജോ ജർമ്മൻ ഇസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി കാർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും കലാപരിപാടികളും നടത്തി.
ഇന്ന് രാവിലെ 9.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ദ്വാരക സീയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിന്േറാ തട്ടുപറന്പിൽ കാർമികത്വം വഹിക്കും. തുടർന്ന് 11.30ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.