മൈക്രോബിയൽ പ്രതിരോധം: ബോധവത്കരണ വാരാചരണം തുടങ്ങി
1373602
Sunday, November 26, 2023 8:04 AM IST
കൽപ്പറ്റ: ലോക ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്ക്കരണ വാരാചരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ മുജീബ് കേയെംതൊടി അധ്യക്ഷത വഹിച്ചു.
ഡിഎംഒ ഡോ.പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡിപിഎം ഡോ.സമീഹ സെയ്തലവി സന്ദേശം നൽകി. എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി ഡിഎംഒ പ്രിയ സേനൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ കെ. ഗിരീഷ്കുമാർ, ഐഡിഎസ്പി എപ്പിഡമോളജിസ്റ്റ് ഡോ.ബിബിൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ, അസിസ്റ്റന്റ് പ്രഫ.ഡോ.കെ. ആശ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. പനമരം നഴ്സിംഗ് കോളജിലെയും വിംസ് നഴ്സിംഗ് സ്കൂളിലെയും വിദ്യാർഥികൾ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ റീൽസ് മത്സര വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.