മണ്‍തിട്ട ഇടിഞ്ഞത് സ്കൂൾ കെട്ടിടത്തിനു ഭീഷണിയായി
1373601
Sunday, November 26, 2023 8:04 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ പിൻഭാഗത്ത് മണ്‍തിട്ട ഇടിഞ്ഞു. കഴിഞ്ഞ ദിവസം കനത്ത മഴയ്ക്കിടെയാണ് സംഭവം. ഇത് കെട്ടിടത്തിനു ഭീഷണിയായി. അഞ്ചടി ഉയരമുള്ള ചുറ്റുമതിൽ നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.
മണ്ണിടിഞ്ഞ ഭാഗത്തോടുചേർന്നാണ് മൂന്ന് ക്ലാസ് മുറിയും സ്റ്റാഫ് റൂമും ലൈബ്രറിയും. അടിയന്തരമായി സുരക്ഷാമതിൽ നിർമിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പിടിഎ ആവശ്യപ്പെട്ടു.
വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഓഫീസ് കെട്ടിടത്തിന്റെ പിന്നിലെ മണ്‍തിട്ടയും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു.