കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു
1373599
Sunday, November 26, 2023 8:04 AM IST
ഗൂഡല്ലൂർ: തുറപ്പള്ളി കുനിൽവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശവാസിയായ മുസ്തഫക്ക് (56) പരിക്കേറ്റു. ഇദ്ദേഹത്തെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറിനാണ് സംഭവം. തന്റെ കൃഷിയിടത്തിന് സമീപത്താണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന സണ്ണി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മുസ്തഫയെ ആന തുന്പി കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഇവരുടെ പിക്കപ്പും കാറും ആന തകർത്തു. ഇരുവരും കൃഷിയിടത്തിലെ പാറാവുകാരായിരുന്നു. വാഹനത്തിന് അരികിൽ ഉറങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.