ശിൽപശാല നടത്തി
1373598
Sunday, November 26, 2023 8:04 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രവർത്തകർക്കായി ഏകദിന ശിൽപശാല നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോജ് അധ്യക്ഷത വഹിച്ചു.
കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എൽ. പൗലോസ്, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ഡിസിസി സെക്രട്ടറിമാരായ ഒ.ആർ. രഘു, പി.ഡി. സജി, മണ്ഡലം ഭാരവാഹികളായ മനോജ് കടുപ്പിൽ, ജോയി വാഴയിൽ, സാബു മങ്ങാട്ടുകുന്നേൽ, സണ്ണി, പി.കെ. ജോസ്, വി.എസ്. മാത്യു, ലിസി സാബു, മേഴ്സി ബെന്നി, ജോസ് നാമറ്റം, ജോർജ് തട്ടാംപറന്പിൽ, ജോസ് കണ്ടൻതുരുത്തി, അപ്പച്ചൻ ചെറിയന്പനാട്ട് എന്നിവർ പ്രസംഗിച്ചു.