ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
1373595
Sunday, November 26, 2023 8:04 AM IST
ഗൂഡല്ലൂർ: ഉൗട്ടിയിൽ വിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഷബീർ (26), ഷഹാന (39) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉൗട്ടി-ഗൂഡല്ലൂർ ദേശീയ പാതയിലെ തവളമലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. മരത്തിലിടിച്ച് ബസ് നിന്നത് കാരണം വലിയ അപകടം ഒഴിവായി.