ഉപ്പട്ടി ഭാരത്മാതാ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
1373594
Sunday, November 26, 2023 8:04 AM IST
ഗൂഡല്ലൂർ: ഉപ്പട്ടി ഭാരത്മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി.
ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 75 പരിപാടികളുടെ ഉദ്ഘാടനം അഡ്വ.എൻ. പൊൻജയശീലൻ എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
റവ.ഡോ.മാത്യു കാരിവള്ളിൽ, നെല്ലിയാളം നഗരസഭാ ചെയർപേഴ്സണ്‍ ശിവഗാമി, വാർഡ് കൗണ്‍സിലർ ശ്രീകല, പിടിഎ പ്രസിഡന്റ് സ്റ്റാലിൻ, വൈസ് പ്രിൻസിപ്പൽ റിനൈസൻ ബാൽ, മത്തായി മാസ്റ്റർ, ആലി, തോമസ്, ഗണേശൻ, ഉമ്മർ, രാമകൃഷ്ണൻ, ബാബു എന്നിവർ പ്രസംഗിച്ചു. ഘോഷയാത്ര, വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടന്നു.