ഐഎൻടിയുസി ജില്ലാ സമ്മേളനം: കൊടിമരജാഥ നടത്തി
1373593
Sunday, November 26, 2023 8:04 AM IST
കൽപ്പറ്റ: ഐഎൻടിയുസി ജില്ലാ സമ്മേളനം കൊടിമരജാഥ ചൂരൽമലയിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. തോട്ടം, തൊഴിലുറപ്പ് തൊഴിലാളികൾക്കു പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാഥാ ക്യാപ്റ്റൻ ബി. സുരേഷ് ബാബു, ഒ.വി. റോയി, ഒ. ഭാസ്കരൻ, എ. രാംകുമാർ, നോറിസ് മേപ്പാടി, സി.എച്ച്. ഹൈദർ അലി, കെ.പി. സുലൈമാൻ, പി.ജെ. ഷെറീഫ്, എം. സലിം, പി.കെ. അഹമ്മദുകുട്ടി, അജയൻ, ജമാൽ അട്ടമല എന്നിവർ പ്രസംഗിച്ചു.