പോലീസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
1373299
Saturday, November 25, 2023 10:04 PM IST
ഗൂഡല്ലൂർ: പോലീസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. ചേരന്പാടി സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ ഗോവിന്ദരാജാണ്(25) ചോലാടി പുഴയിൽ മുങ്ങി മരിച്ചത്. തൂത്തുക്കുടി സ്വദേശിയാണ്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ ഗോവിന്ദരാജ് ഒഴുക്കിൽപ്പെടുകയായിരുന്നു. അവിവാഹിതനാണ്.