വൈത്തിരി ഉപജില്ലാ കലോത്സവം: കൽപ്പറ്റ എൻഎസ്എസ് ജേതാക്കൾ
1373262
Saturday, November 25, 2023 2:09 AM IST
കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റോടെ ആതിഥേയരായ കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. 402 പോയിന്റ് നേടിയ കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളാണ് റണ്ണേഴ്സ് അപ്പ്.
അറബി സാഹിത്യോത്സവത്തിൽ 139 പോയിന്റുമായി റിപ്പണ്‍ ജിഎച്ച്എസ് ഒന്നാമതെത്തി. 114 പോയിന്റുമായി അച്ചൂർ ജിഎച്ച്എസാണ് രണ്ടാമത്. സംസ്കൃതോത്സവത്തിൽ 85 പോയിന്റുവീതം നേടി പടിഞ്ഞാറത്തറ ജിവിഎച്ച്എസ്എസും നടവയൽ സെന്റ് തോമസ് എച്ച്എസും ഒന്നാം സ്ഥാനം പങ്കിട്ടു. 83 പോയിന്റ് വീതം നേടി കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ, വാളൽ എയുപിഎസ്, ചെന്നലോട് യുപിഎസ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 213 പോയിന്റോടെ കൽപ്പറ്റ എൻഎസ്എസ് ഒന്നും 191 പോയിന്റോടെ പിണങ്ങോട് ഡബ്യുഒഎച്ച്എസ്എസ് രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 201 പോയിന്റോടെ കൽപ്പറ്റ എൻഎസ്എസ് ഒന്നാമതെത്തി. 168 പോയിന്റ് നേടിയ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ 76 പോയിന്റുമായി കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ ഒന്നും 73 പോയിന്റുമായി കൽപ്പറ്റ എസ്കെഎംജെ എച്ച്എസ്എസ് രണ്ടും സ്ഥാനം കരസ്ഥമാക്കി.
എൽപി വിഭാഗത്തിൽ 61 പോയിന്റുള്ള നടവയൽ സെന്റ് തോമസിനാണ് ഒന്നാം സ്ഥാനം. 59 പോയിന്റ് വീതം നേടി കൽപ്പറ്റ എൻഎസ്എസും തരിയോട് സെന്റ് മേരീസ് യുപിഎസും മേപ്പാടി സെന്റ് ജോസഫ്സ് യുപിഎസും രണ്ടാം സ്ഥാനം പങ്കിട്ടു. അറബി സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി.
75 പോയിന്റുമായി പടിഞ്ഞാറത്തറ ജിഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. യുപി വിഭാഗത്തിൽ 63 പോയിന്റുമായി പടിഞ്ഞാറത്തറ എയുപിഎസ് ഒന്നാം സ്ഥാനവും 59 പോയിന്റുമായി ചെന്നലോട് ജിയുപിഎസ് രണ്ടാംസ്ഥാനവും നേടി. എൽപി വിഭാഗത്തിൽ 45 വീതം പോയിന്റ് നേടി നടവയൽ സെന്റ് തോമസും മേപ്പാടി സെന്റ് ജോസഫ്സും ഒന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റ് നേടിയ തരിയോട് ജിഎൽപിഎസിനാണ് രണ്ടാം സ്ഥാനം.
സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 85 പോയിന്റുമായി പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 വീതം പോയിന്റ് നേടി കണിയാന്പറ്റ ജിഎച്ച്എസ്എസും മേപ്പാടി ജിഎച്ച്എസ്എസും രണ്ടാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ 85 പോയിന്റുമായി നടവയൽ സെന്റ് തോമസ് ഒന്നാം സ്ഥാനം നേടി. 83 വീതം പോയിന്റ് കരസ്ഥമാക്കി വാളൽ എയുപിഎസും കൽപ്പറ്റ എച്ച്ഐഎം യുപിഎസും രണ്ടാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ മുജീബ് കെയെംതൊടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻഎസ്എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ.പി. നാരായണൻ നായർ സമ്മാനദാനം നിർവഹിച്ചു. എൻഎസ്എസ് വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ അനുഗ്രഹഭാഷണം നടത്തി.
പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, വാർഡ് കൗണ്‍സിലർ വിനോദ്കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീറ്റോ ലൂയിസ്, പിടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസ്, മദർ പിടിഎ പ്രസിഡന്റ് കെ.എം. മിനി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ശ്രീജേഷ് ബി. നായർ എന്നിവർ പ്രസംഗിച്ചു.