ഐഎൻടിയുസി ജില്ലാ സമ്മേളനത്തിനു നാളെ തുടക്കം
1373261
Saturday, November 25, 2023 2:09 AM IST
കൽപ്പറ്റ: ഐഎൻടിയുസി ദ്വിദിന ജില്ലാ സമ്മേളനത്തിനു നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്തുനിന്നു ഉമ്മൻചാണ്ടി നഗറിലേക്കു(പുതിയബസ് സ്റ്റാൻഡ് പരിസരം)നടത്തുന്ന റാലിയോടെ തുടക്കമാകും. പൊതുസമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും.
410 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 27ന് രാവിലെ 10ന് പുത്തൂർവയൽ ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഗവേഷണനിലയത്തിൽ(ആര്യാടൻ മുഹമ്മദ് നഗർ) ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും
.
സമാപനസമ്മേളനം വൈകുന്നേരം നാലിന് ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളന നടത്തിപ്പിനു ഒരുക്കം പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് പി.പി. ആലി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, സംസ്ഥാന സെക്രട്ടറി സി. ജയപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, ജനറൽ സെക്രട്ടറി കെ.കെ. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സമ്മേളനം ചർച്ചചെയ്യും.