ന്യൂട്രീഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് പദ്ധതി: ബോധവത്കരണം നടത്തി
1373259
Saturday, November 25, 2023 2:09 AM IST
മാനന്തവാടി: ന്യൂട്രീഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കു ബോധവത്കരണം നൽകി. ഔഷധമൂല്യവും പോഷകഗുണവുമുള്ള ഭക്ഷ്യവിഭവങ്ങളെക്കുറിച്ചായിരുന്നു ബോധവത്കരണം.
സെന്റ് മേരീസ് കോളജിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ.എം. ഷാജി, എച്ച്. സുലൈമാൻ, പ്രിൻസിപ്പൽ റെനി തോമസ്, സ്മിത എന്നിവർ സംസാരിച്ചു. "പോഷണവും കൗമാര ആരോഗ്യവും’ എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ എം. ഷീബയും "പഠന പ്രചോദനവും ആരോഗ്യജീവിതരീതിയും’ എന്ന വിഷയത്തിൽ ആർകെഎസ്കെ കൗണ്‍സിലർ ജാസ്മിൻ ബേബിയും ക്ലാസെടുത്തു.