മീനങ്ങാടിയിൽ അഖില കേരള വടംവലി മത്സരം നാളെ
1373258
Saturday, November 25, 2023 2:04 AM IST
കൽപ്പറ്റ: മീനങ്ങാടി ലെജൻഡ്സ് ക്ലബ് ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരം നടത്തും. മീനങ്ങാടി സ്കൂൾ ജംഗ്ഷനിൽ സജ്ജമാക്കുന്ന ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം ആറ് മുതലാണ് മത്സരം.
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ ഗ്രാൻഡ് സ്റ്റാർ, പാലക്കാട് കനിയോട് ഷാഡോ, കോഴിക്കോട് മുക്കം ജെആർപി അഡ്മാസ്, വെങ്ങാട് കവിത, ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട്, ജാസ്വൂർ മലപ്പുറം, ബാവ വൈത്തിരി, തണ്ടർ ബോയ്സ് മീനങ്ങാടി, സുൽത്താൻ ബോയ്സ് സുൽത്താൻബത്തേരി തുടങ്ങി 40 ഓളം ടീം മത്സരത്തിൽ പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡന്റ് എൻ.പി. രഞ്ജിത്ത്, സെക്രട്ടറി ബിജു പൗലോസ്, സംഘാടക സമിതി ഭാരവാഹികളായ ബിജു വർഗീസ്, ഷിന്റോ ജോർജ്, സജി ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,001 രൂപയും കെ.പി. ജോർജ് മെമ്മോറിയിൽ എവർ റോളിംഗ് ട്രോഫിയും സമ്മാനം ലഭിക്കും. 20,001, 15,001, 10,001 രൂപയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സമ്മാനങ്ങൾ. ഉച്ചകഴിഞ്ഞ് മൂന്നിന് പനങ്കണ്ടി എസ്ബി എന്റർടൈൻമെന്റിന്റെ ഗാനമേള ഉണ്ടാകും.
ഇതിനുശേഷം ചേരുന്ന യോഗത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അജിത്ത് കാന്തി, ഐഎസ്എൽ താരം അലക്സ് സജി, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച എം. ജ്യോതികുമാർ, ജുവാൻ ക്രിസ്റ്റോ ഷിജോ, പോൾസണ്‍, പി.സി. ബിനോയ് എന്നിവരെ ആദരിക്കും.