ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: കത്തോലിക്കാ കോണ്ഗ്രസ്
1340204
Wednesday, October 4, 2023 7:55 AM IST
സുൽത്താൻ ബത്തേരി: ക്രൈസ്തവ സമൂഹത്തിന്റെ സാന്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച് ജസ്റ്റിസ് കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ഫൊറോന കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കമ്മീഷൻ മെയ് 17ന് മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു അനേകം പേർ നിവേദനങ്ങളും നിർദേശങ്ങളും കമ്മീഷനു സമർപ്പിച്ചിരുന്നു.
സാന്പത്തിക-സാമൂഹിക ഉന്നമനത്തിനു എന്തെല്ലാം നിർദേശങ്ങളാണ് കമ്മീഷൻ സമർപ്പിച്ചിരിക്കുന്നതെന്ന് അറിയാൻ ക്രൈസ്തവ സമൂഹത്തിനു ആകാംക്ഷയുണ്ടെന്ന് കണ്വൻഷൻ ചൂണ്ടിക്കാട്ടി.
ചിത്രഗിരി സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ വികാരി ഫാ.ജോയി തുരുത്തേൽ ഉദ്ഘാടനം ചെയ്തു.ഫൊറോന പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.
ജോഷി കാരക്കുന്നേൽ, ഡേവി മങ്കുഴ, തോമസ് പട്ടമന, സാജു പുലിക്കോട്ടിൽ, ടി.ടി. ലൂക്കോസ്, മാത്യു കരിമംകുളം, ചെറിയാൻ ആലുങ്കൽ, ജോസഫ് മണക്കുന്നേൽ, ടി.എം. ഷാജി, ഷിബു പുറക്കോടി, ജോസ് കൊച്ചു കുടി, സെബാസ്റ്റ്യൻ ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.