ദീപിക സപ്ലിമെന്റ് പ്രകാശനം ചെയ്തു
1340203
Wednesday, October 4, 2023 7:55 AM IST
പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയന്പം സർവമത തീർഥാടന കേന്ദ്രത്തിലെ പരി. യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ദീപിക സപ്ലിമെന്റിന്റെ പ്രകാശനം ഭദ്രാസന സെക്രട്ടറി റവ.ഡോ. മത്തായി അതിരംന്പുഴ പബ്ലിസിറ്റി കണ്‍വീനർ എ.ടി. റെജി ആയത്തുക്കുടിയിലിന് നൽകി നിർവഹിച്ചു.
വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ട്രസ്റ്റി പി.എഫ്. തങ്കച്ചൻ, സെക്രട്ടറി പി.വൈ. യൽദോസ്, പബ്ലിസിറ്റി കണ്‍വീനർ എ.ടി. റെജി, സിജു പൗലോസ്, ടി.ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.