കന്പളക്കാടിൽ കനറ ബാങ്ക് ശാഖ തുറന്നു
1340202
Wednesday, October 4, 2023 7:55 AM IST
കൽപ്പറ്റ: കനറ ബാങ്ക് ജില്ലയിലെ 19-ാമത് ശാഖ കന്പളക്കാട് ടൗണിൽ തുറന്നു. കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് രജിത, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് റെനീഷ് എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
കണയാന്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, മെംബർ നൂരിഷ, ബാങ്ക് കണ്ണൂർ സൗത്ത് റീജണൽ മാനേജർ ലത പി. കുറുപ്പ്, നബാർഡ് എജിഎം ജിഷ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി രവീന്ദ്രൻ, മോയിൻ കടവൻ എന്നിവർ പ്രസംഗിച്ചു.